ആലപ്പുഴ: ജോസഫ് മുരിക്കന് ഉചിതമായ സ്മാരകം കുട്ടനാട്ടിൽ സ്ഥാപിക്കണമെന്ന് കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ നേതൃ യോഗം ആവശ്യപ്പെട്ടു.
കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോസഫ് മുരിക്കന്റ 51ം ചരമവാർഷിക ദിനം ആലപ്പുഴ ഗാന്ധിയൻ ദർശന വേദി ഹാളിൽ ആചരിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.രാജു പള്ളിപ്പറമ്പിൽ, ജോസഫ് മാരാരിക്കുളം, ഹക്കീം മുഹമ്മദ് രാജാ, ജോമോൻ കുമരകം, തോമസ് ജോൺ, ജോർജ് തോമസ് ഞാറക്കാട്, ഡി. ഡി. സുനിൽകുമാർ, എം. അബൂബക്കർ മാന്നാർ, ബിനു നെടുമ്പുറം, രാജൻ മേപ്രാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |