ആലപ്പുഴ : മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് ജില്ലാ കോടതിപ്പാലത്തിന് സമാന്തരമായി താൽക്കാലിക നടപ്പാലം നിർമ്മിക്കുന്നതിന് കളക്ടർ എടുത്ത തീരുമാനം അട്ടിമറിക്കുന്നതിനു പിന്നിൽ ജനപ്രതിനിധികളും കരാർ കമ്പനിയുമാണെന്ന് ബി.ജെ.പി സോണൽ സെക്രട്ടറി ജി. വിനോദ് കുമാർ ആരോപിച്ചു. ശബരിമല വിശ്വാസത്തെ തകർക്കാൻ നടത്തിയ ഗൂഢനീക്കം മുല്ലയ്ക്കൽ ചിറപ്പിനെ തകർക്കാനും ഇവർ നടത്തുകയാണ്. കുറച്ചു വർഷങ്ങളായി മുല്ലയ്ക്കൽ ചിറപ്പിന്റെ അതേ സമയം തന്നേ ബീച്ച് ഫെസ്റ്റിവൽ കൊണ്ടുവരാൻ ആലപ്പുഴ നഗരസഭ എടുത്ത തീരുമാനവും അത് നടപ്പിലാക്കാൻ കാണിക്കുന്ന വ്യാഗ്രതയും ഇതിന് തെളിവാണെന്ന് വിനോദ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |