
കുട്ടനാട് : ചേന്നങ്കരി ദേവമാതാ ഹൈസ്ക്കൂളിൽ ദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു. ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാലയ അങ്കണത്തിൽ വിദ്യാർത്ഥി പിരമിഡും മനുഷ്യാവകാശ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനവും നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ മാനേജർ ഫാ. ജോസഫ് ബംഗ്ലാവു പറമ്പിൽ ചൊല്ലിക്കൊടുത്ത മനുഷ്യാവകാശ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ഹെഡ്മാസ്റ്റർ ജോസഫ് ചാക്കോ, സ്മിത രാജേഷ്, ദീപാ ജോസഫ്, റോബിൻ കുര്യൻ, ജസ്റ്റിൻ ജോസഫ് , തോമസ് പോൾ, സോജൻ ചാക്കോ, സി.ടെയ്സി, സി.ജുബീറ്റ, യോഹന്നാൻ തരകൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |