ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. 13നാണ് വോട്ടെണ്ണൽ. ബ്ലോക്ക്, നഗരസഭ വരണാധികാരികളുടെ നേതൃത്വത്തിൽ 18കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിനുള്ള ജീവനക്കാരെ നിയോഗിച്ചു. ഇവർക്കുള്ള പരിശീലനം പുരോഗമിക്കുന്നു. ഒരു വോട്ടണ്ണൽ കേന്ദ്രത്തിൽ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് എട്ട് മുതൽ 16 വരെ ടേബിളുകൾ ഒരുക്കിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. വോട്ടെണ്ണൽ ദിവസം രാവിലെ എട്ട് മണിവരെ ലഭിക്കുന്ന പോസ്റ്റൽ വോട്ടുകളും പരിഗണിക്കും. വോട്ടെണ്ണൽ ഫലങ്ങൾ ലഭ്യമാക്കുന്നതിന് കളക്ടറേറ്റിൽ മീഡിയ സെന്റർ പ്രവർത്തിക്കും. ട്രെൻഡ് പോർട്ടലിലൂടെ തത്സമയ ഫലങ്ങൾ ലഭ്യമാക്കും.
നഗരസഭ വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കായംകുളം, മാവേലിക്കര, ഹരിപ്പാട് നഗരസഭ ഓഫീസുകൾ, ചെങ്ങന്നൂർ അങ്ങാടിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ആലപ്പുഴ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് ഫോർ ഗേൾസ്, ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂൾ
ബ്ലോക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങൾ
എൻ.എസ്.എസ്.കോളേജ് പള്ളിപ്പുറം (തൈക്കാട്ടുശ്ശേരി ബ്ലോക്ക്), ടി ഡി ഹൈസ്‌കൂൾ തുറവൂർ (പട്ടണക്കാട്), ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് (കഞ്ഞിക്കുഴി), കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ (ആര്യാട്), അമ്പലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂൾ (അമ്പലപ്പുഴ), ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (ചമ്പക്കുളം), മുട്ടാർ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ (വെളിയനാട്), ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് (ചെങ്ങന്നൂർ), നങ്ങ്യാർകുളങ്ങര ടി.കെ. മാധവ മെമ്മോറിയൽ കോളേജ് (ഹരിപ്പാട്), മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂൾ (മാവേലിക്കര), നൂറനാട് സെന്റ് ജോസ്ഫ്‌സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (ഭരണിക്കാവ്), മുതുകുളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ (മുതുകുളം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |