
കുന്നത്തൂർ: വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ പോളിംഗ് സ്റ്റേഷൻ സന്ദർശിക്കാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ എത്തിയത് തർക്കത്തിനിടയാക്കി. എം.എൽ.എ സോമവിലാസം സാംസ്കാരിക നിലയം പോളിംഗ് സ്റ്റേഷനിൽ കയറുന്നതിനെ യു.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ സംഘടിച്ച് എതിർത്തതാണ് തർക്കത്തിൽ കലാശിച്ചത്. സ്ഥാനാർത്ഥിയോ പോളിംഗ് ഏജന്റോ പോലുമല്ലാത്ത എം.എൽ.എ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിയതാണെന്നും അകത്ത് പ്രവേശിക്കാൻ അർഹതയില്ലെന്നും പറഞ്ഞാണ് തടയാൻ ശ്രമിച്ചത്. തർക്കം രൂക്ഷമായതോടെ ശാസ്താംകോട്ട എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ലാത്തി വീശിയത്. വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എൽ.എ നേതൃത്വം നൽകുന്ന ആർ.എസ്.പി (എൽ) ഭാരവാഹിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |