
കുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കള്ളവോട്ട് നടന്നതായി ആക്ഷേപം. മാനാമ്പുഴ രണ്ടാം വാർഡിൽ യു.ഡി.എഫ് വോട്ടറായ സുരേഷ് കുമാറിന്റെ വോട്ട് മറ്റൊരു സുരേഷ് കുമാർ ചെയ്യുകയായിരുന്നു. പള്ളം 11-ാം വാർഡിൽ യു.ഡി.എഫ് വോട്ടറായ വിജയൻ പിള്ളയുടെ വോട്ട് മറ്റാരോ ചെയ്യുകയായിരുന്നു. ഈ വാർഡിൽ ഇദ്ദേഹം ഉൾപ്പെടെ 2 പേരാണ് വിജയൻ പിള്ള എന്ന പേരിൽ ഉണ്ടായിരുന്നത്. എന്നാൽ അബദ്ധത്തിൽ പേര് മാറി വോട്ട് രേഖപ്പെടുത്തിയതല്ല. ആറ്റുകടവ് 14-ാം വാർഡിൽ രാവിലെ വോട്ടിംഗ് തുങ്ങിയ സമയത്തുള്ള തിരക്കിനിടയിലാണ് സുനിൽകുമാർ എന്നയാൾ എൽ.ഡി.എഫ് വോട്ടറായ മറ്റൊരു സുനിൽകുമാറിന്റെ വോട്ട് ചെയ്തത്. ഇയാളുടെ കൈവിരലിൽ മഷി പുരട്ടിയില്ലെന്നും പരാതിയുണ്ട്. മൂന്നിടത്തും ചലഞ്ച് വോട്ടുകൾ രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |