
ശബരിമല: ഇ.ജി.ജനാർദ്ദനൻ പോറ്റിയുടെ രചനയായ 'അയ്യപ്പ മാഹാത്മ്യം' കഥകളിയായി സന്നിധാത്ത് അരങ്ങേറി. ഹരിഹരപുത്രന്റെ അവതാരം മുതൽ ധർമ്മശാസ്താവായി ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ളയുള്ള സന്ദർഭങ്ങളായിരുന്നു കഥപ്രമേയം. മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് 'അയ്യപ്പ മാഹാത്മ്യം' കഥകളി അരങ്ങേറിയത്. ശബരിമല ശാസ്താ ഓഡിറ്റോറിയത്തിൽ 28 അംഗ കലാസംഘമാണ് കഥകളി അവതരിപ്പിച്ചത്. 61 വയസുകാരനായ കലാമണ്ഡലം ബാലകൃഷ്ണൻ മുതൽ 7 വയസുകാരനായ അദ്വൈത് പ്രശാന്ത് വരെയുള്ള മൂന്ന് തലമുറയിലെ കലാകാരന്മാർ കഥകളി അവതരണത്തിൽ പങ്കെടുത്തു. കലാമണ്ഡലം പ്രശാന്ത് മഹിഷി വേഷം അവതരിപ്പിച്ചു. മധു വാരണാസി, കലാമണ്ഡലം നിധിൻ ബാലചന്ദ്രൻ, കലാമണ്ഡലം ആരോമൽ, അഭിഷേക് മണ്ണൂർക്കാവ് എന്നിവരും മറ്റു വേഷങ്ങളിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |