
വെഞ്ഞാറമൂട്: സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീ പിടിത്തം. ഒന്നരക്കോടി രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. വെഞ്ഞാറമൂടിന് സമീപം തണ്ട്രാംപൊയ്കയിലുള്ള തവാനി സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ ഗോഡൗണിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് എം.സി റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹന യാത്രികർ വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു.
ആദ്യം വെഞ്ഞാറമൂട് അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാഞ്ഞതോടെ ആറ്റിങ്ങൽ, നെടുമങ്ങാട് യൂണിറ്റുകൾ കൂടിയെത്തി തീ കെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും സാധനങ്ങളിൽ ഭൂരിഭാഗവും നശിച്ചിരുന്നു. ക്രിസ്മസ്, പുതുവർഷ ഓഫർ വില്പനക്കായി വൻ തോതിൽ സാധനങ്ങൾ ശേഖരിച്ചിരുന്നത് നഷ്ടത്തിന്റെ വ്യാപ്തി കൂടി. അഗ്നി രക്ഷാ സേനയുടെ പ്രവർത്തനം സൂപ്പർ മാർക്കറ്റിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. നിലമേൽ സ്വദേശിയുടേതാണ് സ്ഥാപനം. ഇൻവെർട്ടറിലുണ്ടായ ഷോർട്ട് സർക്ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |