
തിരുവനന്തപുരം: മലങ്കര മാർത്തോമ്മ സഭ തിരുവനന്തപുരം- കൊല്ലം ഭദ്രാസനത്തിലെ ഇടവകകളുടെ നേതൃത്വത്തിൽ 'ഗോഡ്സ് ഓൺ നൈറ്റ്- പുൽക്കൂട്ടിൽ പൂക്കാലം" എന്ന ക്രിസ്മസ് സംഗീത സംഗമം നടത്തി. മുക്കോല സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസി ക്രിസ്മസ് സന്ദേശം നൽകി.
തിരുവനന്തപുരം- കൊല്ലം ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫീലക്സിനോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഷിബു.ഒ.പ്ലാവിള, കൺവീനർ ഫാ.ജോൺ.ജി.മാത്യൂസ്, ട്രഷറർ എബ്രഹാം ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |