തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേള വേദിയിൽ പ്രദർശനം തുടങ്ങി. ടാഗോർ പരിസരത്ത് പ്രശസ്‌ത ബംഗാളി സംവിധായകൻ ഗൗതം ഘോഷ് പ്രദർശനോദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ സിനിമയിൽ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദർശനത്തിലുള്ളത്. ചലച്ചിത്ര അക്കാഡമിയും പശ്ചിമ ബംഗാൾ സർക്കാർ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ വകുപ്പും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. സി.എസ്.വെങ്കിടേശ്വരന്റെ ഋത്വിക്ക് ഘട്ടക്കിനെക്കുറിച്ചുള്ള പുസ്തകം ഗൗതം ഘോഷ് ബീന പോളിന് നൽകി പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |