
ഡമാസ്‌കസ്: മദ്ധ്യ സിറിയയിൽ ഐസിസ് ഭീകരൻ നടത്തിയ വെടിവയ്‌പിൽ 2 അമേരിക്കൻ സൈനികരും സഹായി ആയ അമേരിക്കൻ പൗരനും കൊല്ലപ്പെട്ടു. ശനിയാഴ്ച പാൽമിറ നഗരത്തിലായിരുന്നു സംഭവം. അമേരിക്കൻ-സിറിയൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച നടന്ന കെട്ടിടത്തിന് പുറത്ത് കാവൽ നിന്ന സൈനികരാണ് കൊല്ലപ്പെട്ടത്. അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് ഭീകരൻ ഇവരെ ലക്ഷ്യമിട്ടത്. മൂന്ന് അമേരിക്കൻ സൈനികർക്കും രണ്ട് സിറിയൻ സൈനികർക്കും പരിക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ വധിച്ചു. ഐസിസിനെതിരെ പ്രതികാരം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഭീകര വിരുദ്ധ ദൗത്യങ്ങളുടെ ഭാഗമായി ആയിരത്തോളം അമേരിക്കൻ സൈനികർ നിലവിൽ സിറിയയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |