
വെഞ്ഞാറമൂട് : അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക 17ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് തുടക്കമായി.നെഹ്രു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സും ചേർന്ന് സംഘടിപ്പിക്കുന്ന നാടകോത്സവവും അനുബന്ധ പരിപാടികളും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന നാടക പ്രവർത്തകനുള്ള എം.കെ.രവീന്ദ്രൻനായർ സ്മാരക അവാർഡ് വക്കം ബോബനും,ആർ.വേലായുധൻനായർ സ്മാരക കർഷക അവാർഡ് ആർ.ഷിബുവിനും മന്ത്രി പുരസ്‌കാരം നൽകി അനുമോദിച്ചു.പി.ജി.സുധീർ സ്വാഗതം പറഞ്ഞു.നടൻ പ്രേംകുമാർ,സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലിം,എൻ.ജഗജീവൻ,ബിനു.എസ്.നായർ,പി .ജി .ബിജു,ആർ.എസ്.ജയൻ,അശോക് ശശി, നുജുമുദീൻ വെഞ്ഞാറമൂട്,വി.വി.സജി തുടങ്ങിയവർ സംസാരിച്ചു.ജി.വിജയകുമാരൻ നായർ,ബാബു കെ സിതാര, എൻ. അപ്പുക്കുട്ടക്കുറുപ്പ്, ഇ. എ. ഷാൻ, ജയചന്ദ്രൻ ,എൻ. ജഗജീവൻ എന്നിവരെ ആദരിച്ചു.തുടർന്ന് നവോദയുടെ ''സുകുമാരി' എന്ന നാടകവും അവതരിപ്പിച്ചു.
ഇന്ന് വൈകിട്ട് 5.30ന് സെമിനാറുകളുടെ ഉദ്ഘാടനം ദിവ്യ.എസ്.അയ്യർ നിർവഹിക്കും.തുടർന്ന് നീതി തേടുന്നവർ എന്ന വിഷയത്തിൽ വിഭു പിരപ്പൻകോട് പ്രഭാഷണം നടത്തും.7.30ന് കായംകുളം പീപ്പിൾസ് തീയേറ്റഴ്സിന്റെ നാടകം അങ്ങാടിക്കുരുവികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |