കൊച്ചി: എ.ആർ ക്യാമ്പിലെ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുന്ന പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. ബൈജു നൽകിയ മുൻകൂർ ജാമ്യഹർജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷയെ എതിർത്ത് പാലാരിവട്ടം പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പൊലീസുകാരന്റെ പരാതിയിൽ എസ്.ഐ ബൈജുവിനെ മുഖ്യപ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സ്പാ നടത്തിപ്പുകാരായ രമ്യ, ഷിഹാം എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. നവംബർ 8ന് പാലാരിവട്ടത്തെ സ്പായിലെത്തിയ പൊലീസുകാരനിൽ നിന്നാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. മസാജ് ചെയ്യുന്നതിനു മുമ്പ് ഊരിവച്ച സ്വർണമാല കാണാനില്ലെന്നും പകരം ആറു ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്പായിലെത്തിയ കാര്യം ഭാര്യയെയും വീട്ടുകാരെയും അറിയിക്കുമെന്നും രമ്യയുടെ ഭീഷണിപ്പെടുത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |