
ഫറോക്ക്: മുസ്ലിംലീഗിനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഏരിയാ കമ്മിറ്റി അംഗം. മുസ്ലിംലീഗ് നേതാക്കൾ വീട്ടിൽ കിടന്നുറങ്ങില്ലെന്നും അരിവാൾ കൊണ്ട് ചില പ്രയോഗങ്ങൾ അറിയാമെന്നുമായിരുന്നു ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷ് ഭീഷണി മുഴക്കിയത്. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് അതിക്രമം കാണിച്ചുവെന്നാരോപിച്ച് സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് വിവാദ പ്രസംഗം.
''ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാൽ നാളെ മുസ്ലിംലീഗ് കരിദിനം ആചരിക്കേണ്ടി വരും. ഞങ്ങളുടെ ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രമാണ്. ഞങ്ങൾക്ക് അരിവാൾ കൊണ്ട് ചില പരിപാടി അറിയാം. അത് മുസ്ലിംലീഗുകാരന് ബോദ്ധ്യപ്പെടുത്തി കൊടുക്കാനുള്ള അവസരം ഉണ്ടാക്കരുത്. ഇന്ന് ഒരു പടക്കമെറിഞ്ഞ് ഞങ്ങളുടെ സഖാവിന്റെ വീട്ടിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. ആ പ്രകോപനം ഇന്നലെയും ഇന്നും നിങ്ങൾ ഉണ്ടാക്കി. ഈ നിമിഷം മുതൽ മുസ്ലിംലീഗിന്റെ നേതാക്കൾ വീട്ടിൽ അന്തിയുറങ്ങില്ലെന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയാണ്''. എന്നായിരുന്നു ഭീഷണി പ്രസംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |