
പാലക്കാട്: സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് ബി.ജെ.പിയിൽ ചേർന്നു. നിലവിലെ പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബാലഗംഗാധരനാണ് ബി.ജെ.പിയിൽ ചേർന്നത്. ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനാണ് സ്വീകരിച്ചത്. അഞ്ച് വർഷം വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായും 20 വർഷം സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ വികസന കേരളം എന്ന പാതയിലൂടെ സഞ്ചരിക്കണമെന്നാണ് ആഗ്രഹമെന്നും പ്രധാനമന്ത്രിയുടെ പുസ്തകം വായിച്ചാണ് ബി.ജെ.പിയിലേക്ക് ആകൃഷ്ടനായതെന്നും ബാലഗംഗാധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |