
ചേർത്തല: ഇടതുമുന്നണി പത്തുവർഷമായി ഭരിക്കുന്ന തണ്ണീർമുക്കത്ത് എൽ.ഡി.എഫിലെ എ.കെ. പ്രസന്നൻ വീണ്ടും പ്രസിഡന്റാകും. ആകെയുള്ള 24 വാർഡുകളിൽ 15 വാർഡുകളിൽ വിജയിച്ചാണ് എൽ.ഡി.എഫ് മൂന്നാം തവണയും ഭരണം നിലനിറുത്തുന്നത്. സി.പി.എം കഞ്ഞിക്കുഴി ഏരിയ സെന്റർ അംഗമായ എ.കെ. പ്രസന്നൻ 4ാം വാർഡിൽ നിന്നാണ് വിജയിച്ചത്.കഴിഞ്ഞ തവണ 23 വാർഡുകളിൽ നിന്ന് 13 എണ്ണമാണ് എൽ.ഡി.എഫ് നേടിയത്. കഴിഞ്ഞ തവണ 7 വാർഡുകളിൽ വിജയിച്ച യു.ഡി.എഫിന് ഇത്തവണ 6 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 24ാം വാർഡിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച അനീഷ് ഷാജി ഉൾപ്പെടെ മൂന്ന് പേരാണ് എൻ.ഡി.എ പ്രതിനിധികൾ. കഴിഞ്ഞ തവണയും 3 പേരാണ് എൻ.ഡി.എയിൽ വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |