
കൊല്ലം: കുമാരനാശാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരനും നോവലിസ്റ്റുമായിരുന്ന കെ.സുരേന്ദ്രന്റെ ഓർമ്മയ്ക്കായി നൽകുന്ന കെ.സുരേന്ദ്രൻ സ്മാരക അവാർഡിനായി നോവലുകൾ ക്ഷണിച്ചു. 11111 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങു ന്നതാണ് അവാർഡ്. 2025 ഫെബ്രുവരിയിൽ കെ.സുരേന്ദ്രന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 2022, 2023, 2024, 2025 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകൾ അയയ്കാവുന്നതാണ്. രചന മൗലികമായിരിക്കണം. പരിഭാഷ അയയ്‌ക്കേണ്ടതില്ല. മൂന്ന് കോപ്പികൾ, അജിത്ത് നീലികുളം, ചെയർമാൻ, ആശാൻ ഫൗണ്ടേഷൻ, കൊല്ലം, 691011, ഫോൺ- 9447864858 എന്ന വിലാത്തിൽ ഡിസംബർ 31ന് മുമ്പ് ലഭിച്ചിരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |