
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം തരംഗമായിക്കൊണ്ടിരിക്കുകയാണ്. പാട്ട് മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഭക്തിഗാനങ്ങളുടെ പാരഡി പാടില്ലെന്നും പറഞ്ഞുകൊണ്ട് ഡിജിപിക്ക് വരെ പരാതി എത്തുകയും ചെയ്തു.
ഈ സാഹചര്യത്തിൽ വർഷങ്ങൾക്ക് മുമ്പ് കലാഭവൻ മണിയും നാദിർഷയും പാടിയ ഒരു പാരഡി ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്തെ പാട്ടാണിത്. 'സ്വാമിയേ, അയ്യപ്പ'- എന്ന ഗാനമാണ് പാരഡിയായി അവതരിപ്പിച്ചത്.
'ഇരുപത് കാർ പെരുവഴിയിലൂടെ നിര നിരയായി പറക്കുമ്പോൾ...അതിലൊരു കാർ ഒരു പാവം പ്രജയുടെ മേൽ ഇടിച്ച് അയ്യോ...മന്ത്രിക്കേറെ... സ്പീഡിൽ പോണം.. മന്ത്രിക്കാറ്റ് ഫ്ളൈറ്റിന് തുല്ല്യം. മന്ത്രിയേ പയ്യെപ്പോ, കാറിൽ കയറി പയ്യെപ്പോ, മന്ത്രിയ്‌ക്കേറെ സ്പീഡിൽ പോണം. മന്ത്രി കാറ് ഫ്‌ളൈറ്റിന് തുല്യം. മന്ത്രിയേ പയ്യപ്പോ, മന്ത്രി സ്വല്പം പയ്യെപ്പോ. മന്ത്രിയേ പയ്യപ്പോ, കാറിൽ കയറി പയ്യപ്പോ. സ്‌റ്റേറ്റ്സിലും ഗൾഫിലും ഓസിൽ ദിവസവും ടൂറിന് പോകുന്ന മന്ത്രിയ്ക്ക്, സ്‌റ്റേറ്റ്സിലെ കാറിനെ വെല്ലും സ്പീഡിൽ ഇതുവഴി പോകാൻ തോന്നുമ്പോൾ, ഇതുവഴി പോകാൻ തോന്നുമ്പോൾ... പലരും മരിക്കും, പലതും നശിക്കും. ഇടയ്ക്കിടെ ചിലരുടെ കാലൊടിയും. മന്ത്രിയ്‌ക്കൊപ്പം കൂടെപ്പോണ പൊലീസിന്റെ തെറി കേട്ടാൽ കൊടുങ്ങല്ലൂർ അമ്മ പോലും ഓടിയൊളിക്കും. മന്തിയെ പയ്യപ്പോ, പയ്യപ്പോ മന്ത്രിയെ...'- എന്നാണ് പാരഡിയിലെ വരികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |