
മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ട്രെയിലർ ലോഞ്ചിൽ മോഹൻലാലും മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.യോദ്ധാവായി മാത്രമല്ല, മുണ്ടു മടക്കി കുത്തിയും മോഹൻലാൽ എത്തുന്നു. വൃഷഭ എന്ന യോദ്ധാവായും വിശ്വംഭരൻ നായർ എന്ന പുതിയ കാലത്തെ അച്ഛൻ കഥാപാത്രമായും മോഹൻലാൽ എത്തുന്നുണ്ട്. അച്ഛൻ - മകൻ ബന്ധത്തിന്റെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയിൽ വളരെ വ്യത്യസ്തമായ കഥയാണ് ചിത്രം പറയുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നു. രണ്ടു കാലഘട്ടങ്ങളിലായാണ് കഥ .സമർജിത് ലങ്കേഷ് , രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്‌സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ്മ, കിഷോർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
കണക്ട് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് നിർമ്മാണം . ഛായാഗ്രഹണം - ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ - പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, ഗണേഷ് കുമാർ, നിഖിൽ, ഡിസംബർ 25 ന് റിലീസ് ചെയ്യും. ആശീർവാദ് സിനിമാസ് ആണ് കേരളത്തിൽ വിതരണം. . പി.ആർ. ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |