SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.57 PM IST

ഖുശ്ബുവിന്റെ മകൾ അവന്തികയുടെ സിനിമ ആരംഭം മലയാളത്തിൽ

Increase Font Size Decrease Font Size Print Page
ss

23 വർഷത്തിനുശേഷം സരിത

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അരങ്ങേറ്റത്തിന്. അവന്തിക നായികയാകുന്ന 'ആരംഭം എന്ന ചിത്രത്തിന് ചാവക്കാട് പൂജയോടെ തുടക്കം കുറിച്ചു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്നു. 23 വർഷത്തിനുശേഷം പ്രശസ്ത തെന്നിന്ത്യൻ താരം സരിത മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടി ആണ്. അമ്മയും മകളുമായാണ് സരിതയും അവന്തികയും അഭിനയിക്കുന്നത്. അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനും ചേർന്നാണ് നിർമ്മാണം. കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്റ്, സംഗീതം ഗോപി സുന്ദർ, എ‍ഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ സാബു മോഹൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖർ, ഗാനരചന ബി.കെ. ഹരിനാരായണൻ, കോറിയോഗ്രാഫർ രാജു സുന്ദരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, പി.ആർ. ഒ ആതിര ദിൽജിത്ത്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.