
മെഗാസ്റ്റാർ മമ്മൂട്ടിക്ക് റെക്കോഡ് പ്രതിഫലം. ധനുഷിന്റെ തമിഴ് ചിത്രതത്തിൽ മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം 24 കോടി രൂപ എന്ന് വിവരം. ഒരു മലയാള താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫല തുകയാണിത്. 35 കോടി രൂപ ആണ് ധനുഷിന്റെ ഉടമസ്ഥതയിലെ വണ്ടർബാർ ഫിലിംസ് വാഗ്ദാനം ചെയ്തുവെന്നും മമ്മൂട്ടി അത് നിരസിച്ചുവെന്നും അറിയുന്നു. ഇതാദ്യമായാണ് മമ്മൂട്ടിയും ധനുഷും തമിഴിൽ ഒരുമിക്കുന്നത്. ശിവകാർത്തികേയന്റെ ബ്ലോക് ബസ്റ്റർ ചിത്രം അമരനുശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. ശിവകാർത്തികേയൻ നായകനായ പരാശക്തിയിലൂടെ തമിഴ് അരങ്ങേറ്റം നടത്തിയ തെലുങ്ക് താരം ശ്രീലീല അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്രയിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. പൂയംകുട്ടിയിൽനിന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്തു. വയനാടും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്. ഗ്രേസ് ആന്റണി ആണ് നായിക. ഇന്ദ്രൻസ്, നന്ദു, അലിയാർ,മണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ഷഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു.അടൂരും കെ.വി . മോഹൻകുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും.പദയാത്ര പൂർത്തിയായശേഷം ധനുഷ് ചിത്രത്തിൽമമ്മൂട്ടി ജോയിൻ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
