SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷൻ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന് അംഗീകാരം

Increase Font Size Decrease Font Size Print Page
sp-

കാസർകോട് : നവംബറിൽ വിവിധ മേഖലകളിൽ മികവാർന്ന സേവനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും ജില്ലാ പോലീസ് കാര്യാലയത്തിൽ ജില്ലാ പോലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്‌ഡി മൊമെന്റോയും പ്രശംസാപത്രവും നൽകി അനുമോദിച്ചു. വിവിധ മേഖലകളിലെ മികവുറ്റ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി കാസർകോട് പൊലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു

ഇൻസ്‌പെക്ടർ പി.നളിനാക്ഷൻ ജില്ലാ പോലീസ് മേധാവിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. രണ്ടാമത്തെ സ്റ്റേഷനുള്ള ട്രോഫി ബേക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ജില്ലാ പോലീസ് മേധാവിയിൽ നിന്നും ഏറ്റു വാങ്ങി. കോമ്പിംഗ് ഓപ്പറേഷനിലെ മികച്ച പോലീസ് സ്റ്റേഷനായി ബേക്കലും രണ്ടാമതായി മേൽപറമ്പ് പോലീസ് സ്റ്റേഷനും തിരഞ്ഞെടുക്കപ്പെട്ടു. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ.പി.സതീഷ് , ബദിയടുക്ക ഇൻസ്‌പെക്ടർ എ.സന്തോഷ് കുമാർ , നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, മേൽപറമ്പ് ഇൻസ്‌പെക്ടർ എൻ.പി.രാഘവൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ സദാശിവൻ എന്നിവർ പ്രവർത്തന മികവിനുള്ള മറ്റ് പുരസ്കാരങ്ങളും പ്രശംസാപത്രവും ജില്ലാ പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങി.

TAGS: LOCAL NEWS, KANNUR, SP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY