SignIn
Kerala Kaumudi Online
Thursday, 19 February 2026 7.51 AM IST

നവജാതശിശുവിന്റെ മരണം: ഡോക്ടർക്ക് സസ്‌പെൻഷൻ

Increase Font Size Decrease Font Size Print Page

bindu

തിരുവനന്തപുരം: നവജാതശിശു ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ചെന്ന പരാതിയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്റെ അച്ഛന്റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് നടപടി. ഡോക്ടറോ‌ട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിരുന്നു. ആരോഗ്യ മന്ത്രി അടിയന്തര റിപ്പോർട്ടും തേടി. വിശദമായ അന്വേഷണത്തിന് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി , അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി സംഘവും രൂപീകരിച്ചു. അതേസമയം, നടപടിക്കെതിരെ കെ.ജി.എം.ഒ.എയും ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തി.

TAGS: SUSPENDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY