
പത്തനംതിട്ട : ജില്ലാ നിയമസേവന അതോറിട്ടിയുടെയും ലീഗൽ സർവീസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്ന ദേശീയ ലോക് അദാലത്തിൽ 3856 കേസുകൾ തീർപ്പാക്കി. 6,30,23,808 രൂപ നഷ്ടപരിഹാരം വിധിച്ചു. 4,50,000 രൂപ പിഴയും ഈടാക്കി. പിഴ ഒടുക്കി തീർക്കാവുന്നവ, എം എ സി ടി, ബാങ്ക്, ആർ.ടി.ഒ, ബി.എസ്.എൻ.എൽ, സിവിൽ വ്യവഹാരം, കുടുംബതർക്കം തുടങ്ങിയ കേസുകളാണ് തീർപ്പാക്കിയത്. ജില്ലാജഡ്ജി എൻ.ഹരികുമാർ, അഡിഷണൽ ജില്ലാ ജഡ്ജി ജി.പി.ജയകൃഷ്ണൻ, നിയമസേവന അതോറിട്ടി സെക്രട്ടറി അരുൺ ബെച്ചു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |