
ആലപ്പുഴ: ക്രിസ്മസും പുതുവത്സരവും കളറാക്കാൻ സ്‌പെഷ്യൽ സർവീസുമായി കെ.എസ്.ആർ.ടി.സി. 19 മുതൽ ജനുവരി അഞ്ചുവരെയാണ് സർവീസ്. ജില്ലയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്ന് ആലപ്പുഴ വഴി കടന്നുപോകുന്നതുമായ ബംഗളൂരു സർവീസാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെന്ന് തിരിച്ചും പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ www.onlineksrtcswift.com
എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. കൺട്രോൾറൂം: മൊബൈൽ 9447071021, ലാൻഡ്‌ലൈൻ 04712463799, ടോൾഫ്രീ 18005994011
ബംഗളൂരുവിൽ നിന്ന്
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
കൊല്ലം ഡീലക്‌സ്: 5.30
കൊട്ടാരക്കര :6.20
പുനലൂർ :7
ചേർത്തല : 8.10
ഹരിപ്പാട് : 8.30
കേരളത്തിൽ നിന്ന്
(കോയമ്പത്തൂർ, സേലം വഴി)
കൊല്ലം ബംഗളൂരു: 7
ഹരിപ്പാട് ബംഗളൂരു: 5.40
ചേർത്തല ബംഗളൂരു: 5.30
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |