
ന്യൂഡൽഹി: ഇൻഷ്വറൻസ് മേഖലയിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കം പരിഷ്‌കാരങ്ങൾ ഉറപ്പാക്കുന്ന 'സബ് കാ ബീമാ സബ് കി രക്ഷാ" ഇൻഷ്വറൻസ് ഭേദഗതി ബില്ലിന് രാജ്യസഭയുടെയും അംഗീകാരം. കഴിഞ്ഞ ദിവസം ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ ബിൽ ഉടൻ നിയമമാകും. ലോക്‌സഭയിലേതു പോലെ രാജ്യസഭയിലും പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിർപ്പ് മറികടന്നാണ് ബിൽ പാസായത്. ആശങ്കകൾക്ക് ഒരടിസ്ഥാനവുമില്ലെന്ന് ബിൽ ചർച്ചയ്‌ക്ക് മറുപടി പറഞ്ഞ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഗ്രാമീണ, സാമൂഹിക മേഖലകളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഇൻഷ്വറൻസ് സേവനം നിർബന്ധമാക്കി. ഗ്രാമീണ മേഖലകളിൽ ഇൻഷ്വറൻസ് സേവനങ്ങൾക്കുള്ള നിരക്ക് കുറയും. ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപം 1999ൽ വിഭാവനം ചെയ്‌തത്. ബില്ലിലെ വ്യവസ്ഥകൾ പോളിസി ക്ലെയിമുകൾ തടസ്സമില്ലാതെ തീർപ്പാക്കാൻ ജനങ്ങളെ സഹായിക്കും.
നിർമ്മലാ സീതാരാമൻ,
ധനമന്ത്രി
ബിൽ നിയമമായാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 'വിനാശകരമായ' പ്രത്യാഘാതങ്ങൾ ഉണ്ടാകും. മറ്റു മേഖലകളിലെ വിദേശ നിക്ഷേപ പ്രോത്സാഹനം വിദേശ കമ്പനികൾ തള്ളി. സർക്കാരിന്റെ സുഹൃത്തുക്കൾ പോലും നിക്ഷേപത്തിന് മടിക്കുന്നു.
ജോൺ ബ്രിട്ടാസ്,
സി.പി.എം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |