
മലപ്പുറം: എൽകെജി വിദ്യാർത്ഥിനിയെ സ്കൂൾബസിനുളളിൽ ലൈംഗികമായി ഉപദ്രവിച്ച ബസ്ക്ലീനറെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് എന്ന ഇരുപത്തെട്ടുകാരനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്. കടുങ്ങാത്തൂരിലെ ഒരു സ്വകാര്യസ്കൂളിലെ ജീവനക്കാരനാണ് ഇയാൾ.
ഇയാൾ പെൺകുട്ടിയെ ബസിന്റെ പിൻസീറ്റിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. അറസ്റ്റിലായ ആഷിഖിനെ റിമാൻഡ് ചെയ്തു. ആഷിഖിനെയും സഹോദരിയെയും ഒരുസംഘം വീട്ടിൽക്കയറി മർദ്ദിച്ചെന്ന പരാതിയിലും കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |