കൊല്ലം: യു.പി.എ സർക്കാർ കൊണ്ടുവന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതും രാജ്യത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയതിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണ സുനിൽ പന്തളം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹസ്ന ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ഉള്ളിയക്കോവിൽ, മണ്ഡലം പ്രസിഡന്റുമാരായ അർഷാദ് മുതിരപ്പറമ്പ്, രമേശ് കടമ്പാക്കട, അഭിഷേക് മങ്ങാട്, ഷിബു കടവൂർ, ആഷിക് കുരീപ്പുഴ, അൻഷാദ് കുരീപ്പുഴ, നസീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |