
മുംബയ്: ഹോട്ടലിൽ മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്നു പേർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന 30 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഘനശ്യാം ഭൗലാൽ റാത്തോഡ്, ഋഷികേശ് തുളസിറാം ചവാൻ, കിരൺ ലക്ഷ്മൺ റാത്തോഡ് എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്‌ട്രയിലെ ഛത്രപതി സാംഭാജി നഗറിലാണ് സംഭവം.
സുഹൃത്തിന്റെ കൈയിൽ നിന്നും പണം കടം വാങ്ങുന്നതിനായാണ് യുവതി ഹോട്ടലിലെത്തിയത്. 105-ാം നമ്പർ മുറിയിലായിരുന്നു സുഹൃത്ത് ഉണ്ടായിരുന്നത്. എന്നാൽ, ഹോട്ടലിലെത്തിയപ്പോഴുണ്ടായ ആശയപ്പുഴപ്പത്തിൽ 205-ാംനമ്പർ മുറിയുടെ വാതിലിൽ മുട്ടുകയായിരുന്നു. മുറി മാറിപോയെന്ന് മനസിലായതിനാൽ ക്ഷമ ചോദിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന സംഘം ബലമായി യുവതിയെ മുറിക്കുള്ളിലേക്ക് വലിച്ച് കയറ്റി. പിന്നീട് നിർബന്ധിച്ച് ബിയർ കുടിപ്പിക്കാൻ ശ്രമിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു. പുലർച്ചെ ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി വേദാന്ത് നഗർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |