
ചങ്ങനാശേരി: റാവുത്തർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ.എം ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സ്ഥാപക പ്രസിഡന്റ് എസ്.എ വാഹിദ് മുഖ്യപ്രഭാഷണം നടത്തി. ഹാഷിം റാവുത്തർ, അഡ്വ.മെഹബൂബ് ഷെരീഫ്, ഹമീദുകുട്ടി അഡ്വ.ടി.പി അബ്ദുൾ ഹമീദ്, നൗഷാദ് റാവുത്തർ, അഡ്വ.പി.എം ഷാജഹാൻ, പി.എച്ച് നാസർ, താജ് വാവനപുരം, മധുര സലീം, നെജീബ് പത്താൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായി എം.കെ.എം ഹനീഫ (പ്രസിഡന്റ്), ഹാഷിം റാവുത്തർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |