
മൂവാറ്റുപുഴ: പന്തൽ അലങ്കാരം, ശബ്ദം, വെളിച്ചം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനയായ കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മൂവാറ്റുപുഴയിൽ സമാപിച്ചു. 20ന് കൊച്ചിയിൽ നിന്നും അങ്കമാലിയിൽ നിന്നും ആരംഭിച്ച പതാക, കൊടിമര ജാഥകളോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഇന്നലെ നടന്ന സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടോറൻ ഫെർണാണ്ടസ് അദ്ധ്യക്ഷനായി. മാത്യു കുഴൽനാടൻ എം.എൽ.എ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ് കോയ, ജനറൽ സെക്രട്ടറി ടി.ബി. ബാലൻ, ട്രഷറർ ഷംസുദ്ദീൻ, വി.ആർ. ജയൻ, കെ.ജി. രാജു, പി. ശ്രീധരൻ, ഇ.ജെ. പൗലോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |