SignIn
Kerala Kaumudi Online
Thursday, 19 February 2026 12.27 AM IST

മധുരം വിളമ്പി കേക്ക് വിപണി

Increase Font Size Decrease Font Size Print Page
cake

പാലാ : പ്രത്യാശയുടെ സന്ദേശം പകരുന്ന ക്രിസ്മസിന് മധുരം പകരാൻ കേക്ക് വിപണി സജീവമായി. ക്രിസ്മസ് കാലത്ത് ആളുകൾ സ്‌നേഹം പങ്കുവയ്ക്കുന്നത് കേക്കുകൾ കൈമാറിയാണ്. ബോർമകളെല്ലാം കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ്. ചെറിയും ചോക്ലേറ്റ് പൂക്കളുമായി ബേക്കറിയിൽ വിവിധ വർണങ്ങളിൽ കേക്കുകൾ തിളങ്ങി നിൽക്കുകയാണ്. ഐസിംഗ് കേക്ക്, കോഫീ ക്രഞ്ച് കേക്ക്, ചോക്ലേറ്റ്, ക്രീം, ചെറി, കാരമൽ, ബനാന, ജോർജിയൻ, എഗ്ലെസ്, മാർബിൾ, ഫാൻസി ബട്ടർ , കാരറ്റ്, ഡേറ്റ്, റിച്ച് ഫ്രൂട്ട്, പ്ലേയ്ൻ ഡെക്ക് തുടങ്ങി വിവിധതരത്തിലുള്ള കേക്കുകൾ വിപണിയിലുണ്ട്. എങ്കിലും ക്രിസ്മസ് കേക്കെന്നാൽ പ്ലം കേക്കാണ്. ഉണക്കമുന്തിരിയും കശുവണ്ടിയും നാളുകൾക്ക് മമ്പേ പഴച്ചാറുകളിൽ മുക്കിയിട്ട് ഉണ്ടാക്കുന്ന പ്ലം കേക്കിന് ആരാധകർ ഏറെയാണ്. ഐസിംഗ് ചെയ്ത പ്ലം കേക്കുകൾക്കും ഓർഡർ ലഭിക്കാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. രുചിയിൽ മാത്രമല്ല, നിറത്തിലും വലുപ്പത്തിലും രൂപത്തിലും വൈവിദ്ധ്യവുമായാണ് കേക്കുകൾ വിപണി കീഴടക്കുന്നത്.

ഷുഗർ ഫ്രീ കേക്കുകളും

ഓർഡർ സ്വീകരിച്ചതിനുശേഷം മണിക്കൂറുകൾ കൊണ്ട് കേക്കുണ്ടാക്കി നൽകുന്ന ബേക്കറികളുമുണ്ട്. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും ഇടംപിടിച്ചിട്ടുണ്ട്. ഹോം മെയ്ഡ് കേക്കുകൾക്കും ബ്രാൻഡഡിന് ഒപ്പം ആവശ്യക്കാർ ഏറെയാണ്. വിപണി വിലയെക്കാൾ കുറഞ്ഞ വിലയാണ് ഇവർ ഈടാക്കുന്നത്. കൂടുതൽ ഓർഡർ ചെയ്താൽ വീടുകളിൽ എത്തിച്ച് കൊടുക്കും. പ്രിയപ്പെട്ടവരുടെ ഫോട്ടോവച്ച കേക്കുകൾക്കും ഇത്തവണ ഡിമാൻഡാണ്.

പ്ലം കേക്ക് : 220 - 1000

റിച്ച് പ്ലം കേക്ക് : 550

ക്യാരറ്റ് കേക്ക് : 190 - 420

മാർബിൾ കേക്ക് : 330

പൈനാപ്പിൾ കേക്ക് : 350

ബട്ടർ സ്‌കോച്ച് : 230

ടീ കേക്ക് : 380

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY