കൊച്ചി: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കൊച്ചി മറൈൻ ഡ്രൈവിലെ മത്സരം 30ന് നടക്കും. വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടൻ 90 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 77 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. മത്സരങ്ങൾ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മത്സരിക്കും. ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം, രണ്ടാംസ്ഥാനക്കാർക്ക് മൂന്ന് ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് ഒരുലക്ഷം രൂപ വീതം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |