കാഞ്ഞങ്ങാട്: രാവണേശ്വരം കോതോളംകര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ അരവത്ത് കെ.യു. പത്മനാഭ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന നവീകരണ കലശത്തിന്റെ ഭാഗമായി കലവറ ഘോഷയാത്ര നടത്തി. ആഘോഷ കമ്മിറ്റി അംഗം എൻ. കേളു നമ്പ്യാർ, ജനറൽ കൺവീനർ വി.വി. ഗോവിന്ദൻ, ക്ഷേത്ര പ്രസിഡന്റ് എൻ. അശോകൻ നമ്പ്യാർ, കെ.വി. പ്രവീൺകുമാർ, എ. ബാലൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 5ന് ആചാര്യ വരവേൽപ്പ്. തുടർന്ന് സാംസ്കാരിക സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 6.30ന് മഹാഗണപതി ഹോമവും ഉച്ചയ്ക്ക് മൂന്നിന് പൂരക്കളി സെമിനാറും പൂരക്കളി പ്രദർശനവും രാത്രി കരോക്കെ ഗാനമേളയും നടക്കും. 25ന് രാവിലെ ഉപദേവത പ്രതിഷ്ഠ നടക്കും. 28 മുതൽ 31 വരെയാണ് ഒറ്റത്തിറ കളിയാട്ട മഹോത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |