
തിരുവല്ല : എം.ജി.സോമൻ ഫൗണ്ടേഷന്റെ സാമൂഹ്യസേവന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പ്രഥമ ശ്രേഷ്ഠ സേവാമിത്ര പുരസ്കാരത്തിന് പ്രവാസി വ്യവസായി കെ.ജി.ഏബ്രഹാം അർഹനായി. ഒരു ലക്ഷം രൂപയും പ്രശംസ പത്രവും അടങ്ങുന്ന പുരസ്കാരം 27ന് തിരുവല്ല മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന അമച്വർ നാടക മൽസരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും. ഇതോടനുബന്ധിച്ച് ചലച്ചിത്രകാരൻ ശ്രീനിവാസൻ അനുസ്മരണവും നടക്കും. അമച്വർ നാടക മൽസരം 28ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |