
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നഗരസഭ അങ്കണത്തിൽ നടന്നു. വരണാധികാരിയായ തൃശൂർ ഡെപ്യൂട്ടി ലേബർ കമ്മിഷണർ വി.പി.യമുന തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരിലെ മുതിർന്ന അംഗമായ എം.പി.ജാക്സന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് എം.പി.ജാക്സൻ തിരഞ്ഞെടുക്കപ്പെട്ട 42 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്ന അംഗമായ എം.പി.ജാക്സന്റെ അദ്ധ്യക്ഷതയിൽ കൗൺസിലിന്റെ ആദ്യ യോഗം ചേർന്നു. യോഗത്തിൽ 26ന് നടക്കുന്ന നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |