
തൃശൂർ: കാഴ്ചപരിമിതിയെ മറന്ന് ഉൾക്കണ്ണിന്റെ പ്രകാശം പരത്തി അവർ വീണ്ടും കേരളവർമ്മ കോളേജിന്റെ അങ്കണത്തിലെത്തി. കേക്ക് മുറിച്ചും ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞും പാട്ടുപാടി നൃത്തം ചെയ്തും അവർ ക്രിസ്മസ് - പുതുവത്സര മധുരം നുണഞ്ഞു. അന്ധരായവർ അടക്കം 55 പൂർവ വിദ്യാർത്ഥികളാണ് പല ജില്ലകളിൽ നിന്നെത്തിയത്. ഭിന്നശേഷിക്കാരായ പൂർവ വിദ്യാർത്ഥികൾ രൂപീകരിച്ച ശ്രീ കേരളവർമ കോളേജ് അലുമ്നി അസോ. ഡിഫ്രന്റ്‌ലി എബിൾഡിന്റെ നേതൃത്വത്തിലായിരുന്നു 'സ്റ്റാർ ലൈറ്റ്' ക്രിസ്മസ് ന്യൂ ഇയർ ആഘോഷം. അദ്ധ്യാപകനായിരുന്ന പ്രൊഫ. എൻ.ആർ.അനിൽകുമാർ പങ്കെടുത്തു. അലുമ്‌നി അസോ. പ്രസിഡന്റ് എം.രഞ്ജിത്ത്, സെക്രട്ടറി കെ.ജി.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പൂർവവിദ്യാർത്ഥിനി ഗീത സലീഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |