
ചെറുതുരുത്തി: തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെയും കർഷക തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിൽ ചെറുതുരുത്തി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു മേഖല പ്രസിഡന്റ് കെ.പി.കുഞ്ഞാലൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.കെ.അലി, സെക്രട്ടറി പി.എ.പ്രീജ, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി കെ.ടി.വിജയൻ, സി.ആർ.സുധാകരൻ, പി.എ.യൂസഫ്, അജിത രവികുമാർ, പി.ഐ.യൂസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |