SignIn
Kerala Kaumudi Online
Thursday, 19 February 2026 12.27 AM IST

ഗ്രാമങ്ങളിൽ ആട് വളർത്തൽ അന്യമാകുന്നു

Increase Font Size Decrease Font Size Print Page

കിളിമാനൂർ: പശു വളർത്തലിനു പിന്നാലെ ആട് കൃഷിയും ഉപേക്ഷിച്ച് കർഷകർ.നാട്ടിൻ പുറങ്ങളിലെ സാധാരണക്കാരുടെ ഉപജീവന മാർഗ്ഗമായിരുന്നു ആട് കൃഷി. എന്നാൽ നാട്ടിൻ പുറങ്ങളിൽ ആട് കൃഷിയും ആട് ഫാമും അന്യമാകുകയാണ്.

മുൻപ് ഒരു സാധാരണ കുടുംബത്തിന് ആടുവളർത്തൽ വഴി ഉപജീവനം നടക്കുമായിരുന്നു. എന്നാലിപ്പോൾ ആടിനെ പരിപാലിക്കാൻ നല്ല തുക വേണം. ആട് കൃഷി കുറഞ്ഞതോടെ ആട്ടിൻപാലിനും, ഇറച്ചിക്കും ക്ഷാമവും വിലയിൽ കുതിപ്പുമായി. സാധാരണ വീട്ടമ്മമാരായിരുന്നു നാടൻ ആടുകളെ വളർത്തിയിരുന്നത്. പാലിന്റെ അളവ് കുറവും സംരക്ഷണ ചെലവ് കൂടിയതും രോഗ കാരണങ്ങളാലും മിക്കവരും ആടു വളർത്തൽ ഉപേക്ഷിച്ചു. പ്രായമായവർക്കും ഹൃദ്രോഗമുള്ളവർക്കും ഏറെ ഗുണകരമാണ് നാടൻ ആട്ടിൻപാൽ. പുതിയ ആടുവളർത്തൽ പദ്ധതിയോ തീറ്റയ്ക്കായി സബ്‌സിഡിയോ ആനുകൂല്യങ്ങളോ സർക്കാർ ആവിഷ്‌കരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

നാടൻ ഇനത്തിന് പ്രതിസന്ധി

അന്യസംസ്ഥാനത്ത് നിന്നുള്ള ആടുകൾ കേരളത്തിൽ ഇടംപിടിച്ചതോടെ നാടൻ ഇനത്തിന് പ്രതിസന്ധി നേരിട്ടു. ഇതിനൊപ്പം ആടുകൾക്ക് രോഗങ്ങൾ പിടിപെടുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്. അതിർത്തി കടന്നെത്തിയ ആടുകൾ വന്നതോടെ നാടൻ ഇനങ്ങൾക്ക് പ്രതിരോധ വാക്‌സിൻ എടുക്കേണ്ട സ്ഥിതിയാണ്. സൗജന്യവാക്‌സിൻ എടുക്കാൻ മൃഗാശുപത്രികളിൽ ഡോക്ടർമാരില്ലാത്തതിനാൽ നിരവധി ആടുകളാണ് ചത്തത്.

രോഗഭീതിയും

അകിടുവീക്കം, കുളമ്പുരോഗം, പ്ലൂറോ ന്യൂമോണിയ, ടെറ്റനസ്, വയറുകടി,വിറ്റാമിനുകളും ധാതുലവണങ്ങളുടേയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങളാണ് പ്രധാനമായും ബാധിക്കുന്നത്. ഇത് പാൽ ഉത്പാദനം കുറയുന്നതിനും മരണത്തിനുമിടയാക്കും.

പരിപാലനച്ചെലവേറി

ആടുകൾക്ക് നൽകാനുള്ള തീറ്റയ്ക്ക് മുൻ വർഷത്തെക്കാൾ വില ഉയർന്നു.

തിവിടിന് 40

പിണ്ണാക്കിന് 60വരെ

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY