കൊച്ചി: എറണാകുളത്തപ്പൻ ശിവക്ഷേത്ര ഹാളിൽ 28ന് നടക്കുന്ന അന്താരാഷ്ട്ര മുരുകഭക്ത സംഗമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കോ-ഓർഡിനേറ്റർ എസ്. ജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 6ന് മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 18 സിദ്ധന്മാരെ സങ്കല്പിച്ചുകൊണ്ട് അഷ്ടദശസിദ്ധപൂജ, മഹാസ്കന്ദഹോമം, വിദ്യാമന്ത്രാർച്ചന, ശത്രുസംഹാര മഹാശക്തിവേൽപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, 3ന് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള കുമാരേശ്വര ക്ഷേത്രത്തിൽനിന്ന് വേൽഘോഷയാത്ര, തുടർന്ന് സ്കന്ദഷഷ്ഠികവചം പാരായണം, 5.30ന് മുരുകഭക്ത സമ്മേളനം എന്നിവയാണ് പ്രധാന ചടങ്ങുകൾ.
മുരുകഭക്ത സംഗമത്തിൽ എല്ലാ പൂജകളും സൗജന്യമായാണ് നടത്തുന്നത്. ഭക്തരിൽനിന്ന് ഫീസ് ഈടാക്കുന്നില്ല. തിരക്ക് നിയന്ത്രിക്കുന്നതിന് സൗജന്യ പ്രവേശന പാസ് ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കേണ്ടവർ മുൻകൂട്ടി ബുക്കുചെയ്ത് പാസ് ഉറപ്പുവരുത്തണമെന്ന് എസ്. ജയകൃഷ്ണൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |