
കൊല്ലം: നിലപാടുള്ള ആർജ്ജവമുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു, ആരെയും കൂസാത്ത ആർക്കും ഭയപ്പെടുത്താനാവാത്ത ഒരിക്കലെങ്കിലും കണ്ട ഒരാളെ പോലും മറക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു പി.ടി.തോമസെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. പി.ടി.തോമസ് 4-ാം ചരമ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവ സംസ്‌കൃതി സംസ്ഥാന സെക്രട്ടറി എം.മാത്യൂസ് അദ്ധ്യക്ഷനായി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, ആർ.എസ്.പി നേതാവ് എ.എ.അസീസ്, കെ.പി.സി.സി ജന. സെക്രട്ടറിമാരായ എ.ഷാനവാസ്ഖാൻ, പി ജർമ്മിയാസ്, വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ, ജന. സെക്രട്ടറിമാരായ ജി.ജയപ്രകാശ്, കോലത്ത് വേണുഗോപാൽ, എസ്.ശ്രീകുമാർ, ബി.തൃദീപ് കുമാർ, ഡി.ഗീതാകൃഷ്ണൻ, ആർ.സുനിൽകുമാർ, പി.വി.അശോക് കുമാർ, കെ.ബി.ഷഹാൽ, കൗൺസിലർമാരായ രഞ്ജിത്ത് കലിംഗമുഖം, എസ്.ധന്യ, ആർ.രമണൻ, ഹബീബ് സേട്ട്, അഷ്‌റഫ് വടക്കേവിള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |