
കൊല്ലം: സ്വകാര്യ സ്ഥാപനത്തിൽ ഗോൾഡ് സ്കീം പ്രകാരം രണ്ടു തവണയായി നിക്ഷേപിച്ച 15 ലക്ഷം രൂപ തിരികെ നൽകാതെ കബളിപ്പിച്ചെന്ന പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കൊല്ലം അസി. പൊലീസ് കമ്മിഷണർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കബളിപ്പിക്കൽ നടന്നിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ നടപടി സ്വീകരിക്കാൻ കമ്മിഷൻ അംഗം വി.ഗീത, എ.സി.പിക്ക് നിർദ്ദേശം നൽകിയിരുന്നു. പരാതിക്കാരനായ എം. അബ്ദുൾ മജീദിന്റെ മൊഴി രേഖപ്പെടുത്തി കൊല്ലം ഈസ്റ്റ് പൊലീസ് ക്രൈം 1639/25 നമ്പറായി കേസ് രജിസ്റ്റർ ചെയ്തു. ഈ സാഹചര്യത്തിൽ പരാതി മനുഷ്യാവകാശ കമ്മിഷൻ തീർപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |