
കൊല്ലം: ക്രിസ്മസ്-പുതുവത്സര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കളക്ടർ എൻ.ദേവിദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിറുത്തുന്നതിനും ഹാനികരമായ ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി. കേക്ക്, വൈൻ എന്നിവ നിർമ്മിക്കുന്ന ബേക്കറികൾ, യൂണിറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയാണ് പരിശോധിച്ചത്. വരുംദിവസങ്ങളിൽ ഇറച്ചിക്കടകൾ, പച്ചക്കറി സ്റ്റാളുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തുടർപരിശോധന നടക്കും. ജില്ലാ സപ്ലൈ ഓഫീസർ ഗോപകുമാർ, ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ എ.സക്കീർ ഹുസൈൻ, അസിസ്റ്റന്റ് കൺട്രോൾ ലീഗൽ മെട്രോളജി അനിൽ കുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ രാജീവ് കുമാർ, അനില, ആശ, ശ്രീലത എന്നിവരടങ്ങിയ സ്ക്വാഡാണ് പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |