കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി പി യോഗം കോളേജിലെ എൻ,എസ്.എസ് ക്യാമ്പ് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ആർ.ഡി.സി പ്രതിനിധി ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ഡോ. കിഷോർ കുമാർ ബി.എസ് സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗം ശോഭ മുരളി, എംജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രവീൺ കുമാർ വി.എസ്, സ്റ്റാഫ് സെക്രട്ടറി പ്രൊഫ.ഡോ. ഇന്ദു സി. നായർ , പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് എൻ, , ഡോ. സോനാ എ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |