
നിവിൻ പോളി ചിത്രം സർവ്വം മായ കൈയടി നേടുമ്പോൾ നായികയേക്കാൾ പ്രേക്ഷകർ സ് നേഹിക്കു ന്നത് ഡെലൂലുവിനെ അവതരിപ്പിച്ച റിയ ഷിബുവിനെ. ഡെലുലു എന്ന ക്യൂട്ട് കഥാപാത്രമായി റിയ ഷിബു നിറഞ്ഞുനിൽക്കുന്നു.
നിവിന്റെയും റിയ ഷിബുവിന്റെയും കെമിസ്ട്രിയും പ്രകടനവും ഇവരുടെ രംഗങ്ങൾക്ക് മിഴിവേകുന്നു. മാത്യു തോമസ് നായകനായ കപ്പ് എന്ന ചിത്രത്തിലൂടെ ആണ് അരങ്ങേറ്റം. അഭിനയത്തിലേക്ക് എത്തുന്നതിനുമുമ്പ് ടിക് ടോക്, ഡബ്സ് മാഷ് എന്നിവയിലൂടെ ശ്രദ്ധ നേടിയ റിയ പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ മകളാണ്. ഇരുപതുകാരിയായ റിയ എച്ച്.ആർ. പിക്ചേഴ്സിന്റെ ബാനറിൽ തഗ്സ്, മുറ, വീര ധീര ശൂരൻ പാർട് 2 എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
സർവ്വം മായയിലെ റിയയുടെ പ്രകടനം കരിയറിൽ വഴിത്തിരിവ് ആകുമെന്ന് ഉറപ്പാണ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ, മേനേ പ്യാർ കിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഹൃദു ഹാറൂൺ സഹോദരനാണ്.
ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ നായകന്മാരാകുന്ന അതിരടിയിൽ നായികമാരിൽ ഒരാളാണ് റിയ. ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരാണ് മറ്റു നായികമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |