
കൊച്ചി: എറണാകുളത്തപ്പൻ ശിവക്ഷേത്രം ഹാളിൽ നാളെ അന്താരാഷ്ട്ര മുരുക ഭക്തസംഗമം നടക്കും. രാവിലെ 6ന് മഹാഗണപതി ഹോമത്തോടെ തുടങ്ങുന്ന സംഗമം വൈകിട്ട് 6ന് മുരുകഭക്ത സമ്മേളനത്തോടെ സമാപിക്കും. 18സിദ്ധന്മാരെ സങ്കൽപ്പിച്ചുകൊണ്ട് അഷ്ടാദശസിദ്ധപൂജ,വിദ്യമന്ത്രാർച്ചന,മഹാസ്കന്ദഹോമം, ശത്രുസംഹാര ശക്തിവേൽപൂജ,പ്രസാദ ഊട്ട്,വൈകിട്ട് വേൽഘോഷയാത്ര,സ്കന്ദഷഷ്ഠി കവചം പാരായണം എന്നിവ നടക്കും. പ്രമുഖ അദ്ധ്യാത്മിക,സാംസ്കാരിക നായകന്മാർ പങ്കെടുക്കുമെന്ന് സംയോജകൻ എസ്.ജയകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |