
അമ്പലപ്പുഴ: അറവുകാട് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്‌തദിന സഹവാസ ക്യാമ്പിന് തുടക്കമായി.യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായ് എന്ന ആമുഖത്തോടെ പറവൂർ ജി.എച്ച്.എസ്.എസ് ജനുവരി 1 വരെ നടക്കുന്ന ക്യാമ്പ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾമാനേജർ ബിനിഷ്ബോയ് അദ്ധ്യക്ഷനായി. നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി,ഗ്രാമപഞ്ചായത്ത് അംഗം അനിതാ ബാലൻ, അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർകുമാർ, സെക്രട്ടറി പി.ടി .സുമിത്രൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.ബിന്ദു, പി.ടി.എ പ്രസിഡന്റ് എ. അബ്ദുൾ ഷുക്കൂർ, എൻ.എസ്.എസ് പ്രോഗ്രാംഓഫീസർ അനുരാജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |