
തിരുവനന്തപുരം: ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ബസ് സർവീസുകൾ കർണാടക ആർ.ടി.സി. ആരംഭിച്ചു. കെ.സി വേണുഗോപാൽ എം.പി ഈ വിഷയം കർണാടക സർക്കാരിനോട് ഉന്നയിച്ചതിനെ തുടർന്നാണ് ഇന്നലെ മുതൽ സർവീസുകൾ ആരംഭിച്ചത്. ഇന്നും പ്രത്യേക സർവീസുകളുണ്ടാകും. ശബരിമല തീർത്ഥാടകരെ കൂടി പരിഗണിച്ച് പത്തനംതിട്ട ഉൾപ്പെടെ എട്ട് ജില്ലകളിലേക്കാണ് രണ്ടു ദിവസങ്ങളിലായി 17 ഓളം ബസുകൾ പ്രത്യേക സർവീസ് നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |