
കൊച്ചി: നടിയെ ആക്രമിച്ച കേസിന് ക്രിമിനൽ കേസ് എന്നതിനപ്പുറമുള്ള പ്രധാന്യമുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. ഈ കേസ് ഏറ്റെടുക്കുവാൻ വക്കീലന്മാർ ഉണ്ടായില്ല എന്നതും ജഡ്ജ്‌മെന്റ് പുറത്തു വരുന്നതുവരെ തെളിവുകൾ സംശയമുനയിലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഈ കേസ് വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല. മറിച്ച് സമൂഹത്തിന്റെയെന്നാണ് താൻ വിശ്വസിക്കുന്നത്. കേസ് ഹൈക്കോടതിയിൽ നടത്താൻ മുതിർന്ന അഭിഭാഷകരെ കൊണ്ടുവരുമെന്നും ടിബി മിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
'ഇപ്പോൾ ജഡ്ജ്‌മെന്റ് പുറത്ത് വന്നു. നിരവധി വക്കീലമാർ എതിരായും അനുകൂലമായും പല കാര്യങ്ങളും പ്രോസിക്യൂഷനെക്കുറിച്ച് പറയുന്നുണ്ട്. ഏതൊരു ക്രിമിനൽ കേസിലും പ്രതിയെ വെറുതെ വിടുന്നതിന് കോടതി പറയുക സംശയാദീതമായി പ്രോസിക്യൂഷന് കേസ് തെളിയിക്കുവാൻ കഴിഞ്ഞില്ല എന്നതാണ്. സംശയം ഉണ്ടാക്കിയാൽ മാത്രം മതി പ്രതിക്ക് 'സംശയം' തീരെ ഇല്ലാതെ തെളിയിക്കണം പ്രോസിക്യൂഷൻ. പക്ഷെ ഗൂഢാലോചന അങ്ങനെയല്ല പ്രതിക്ക് തെളിയിക്കപ്പെടേണ്ട ഘട്ടങ്ങളുണ്ട്. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ'- ടിബി മിനി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നടിയെ ആക്രമിച്ച കേസ് ഒരു ക്രിമിനൽ കേസ് എന്നതിലപ്പുറമുള്ള പ്രാധാന്യം ഉണ്ട്.
ഈ കേസ് ഏറ്റെടുക്കുവാൻ വക്കീലന്മാർ ഉണ്ടായില്ല എന്നതും ഇൻക്യാമറ ആയിരുന്ന തും ജഡ്ജ്മെൻ്റ് പുറത്തു വരുന്നതുവരെ തെളിവുകൾ സംശയമുനയിലായിരുന്നു.
അതിജീവിതക്ക് (വിക്ടിം) ന് ട്രയൽ കോടതിയിൽ CrPC യോ BNSS ഓ യാതൊരു ഇടപെടലിനും പഴുതു നൽകുന്നില്ല. മാത്രമല്ല victim lawyer prosecutionനുമായി നല്ല ബന്ധത്തിലും ഒരേ legal frame ലും പോയില്ലെങ്കിൽ പ്രതി അതു മൂലം രക്ഷപ്പെടും Contradiction ആണ് പ്രതി രക്ഷപ്പെടുന്നതിന് എപ്പോഴും കാരണം.
അതിനാൽ ഇപ്പോൾ ജഡ്ജ്മെൻ്റ് പുറത്ത് വന്നു. നിരവധിവക്കീലമാർ എതിരായും അനുകൂലമായും പല കാര്യങ്ങളും prosecution നെ കുറിച്ച് പറയുന്നുണ്ട്. ഏതൊരു Criminal case ഉം
പ്രതിയെ വെറുതെ വിടുന്നതിന് കോടതി പറയുക സംശയാ ദീതമായി പ്രോസിക്യൂഷന് കേസ് തെളിയിക്കുവാൻ കഴിഞ്ഞില്ല എന്നതാണ്. സംശയം ഉണ്ടാക്കിയാൽ മാത്രം മതി പ്രതിക്ക് ' സംയശം തീരെ ഇല്ലാതെ തെളിയിക്കണം പ്രോസിക്യൂഷന് . പക്ഷെ ഗൂഢാലോചന അങ്ങനെയല്ല പ്രതിക്ക് തെളിയിക്കപ്പെടേണ്ട ഘട്ടങ്ങളുണ്ട്.
അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹ വക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു
ഇന്ന് ചിത്രം മാറി. ഒരു പാട് വക്കീലന്മാർ ഈ ജഡ്ജ്മെൻ്റ് വായിച്ചിരിക്കുന്നു. തെളിവുകളും അറിഞ്ഞിരിക്കുന്നു. അതീജീവിതക്ക് നീതികിട്ടണം എന്ന ചിന്തയിൽ ക്രിയാത്മക critisisam legal errors and omissions എനിക്ക് Personal ആയി അയച്ചു തരാവുന്നതാണ്. ഹൈക്കോടതിയിൽ victim lawyer ന് നല്ല രീതിയിൽ കേസ് Present ചെയ്യാം. നമ്മൾ ഇന്ത്യയിലെ തന്നെ നല്ല സീനിയർ criminal lawyer നെ കൊണ്ടുവരും നമ്മൾ ടീം ആയി അവരെയും Prosecution നേയും contradiction ഇല്ലാതെ Assist ചെയ്യും. അതിൽ research പ്രധാനമാണ്.
എല്ലാവരുടേയും legal അഭിപ്രായം പരിഗണിക്കും. So നിങ്ങൾ വക്കീലന്മാർക്ക് നിങ്ങൾക്ക് അതിജീവിതയുടെ നീതി ഉറപ്പാക്കണം എന്ന് താൽപര്യമുണ്ടെങ്കിൽ അഭിപ്രായങ്ങൾ Personal ആയി എനിക്ക് whatsup ചെയ്യാം. ഒന്ന് അറിയുകയാണ്.
ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. ഇനിയും further investigation പോലും സാധ്യമാണ്. മേൽ കോടതികൾ കുറേ കൂടെ ലീഗൽ Analysing സാധ്യമാണ്. പഠനം അതിൽ പ്രധാനവുമാണ്.
ഈ കേസ് സമൂഹത്തിൻ്റെ യാണ്. വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല. എന്ന് ഞാൻ വിശ്വസിക്കുന്നു.
അഡ്വ.ടി.ബി. മിനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |