
തിരുവനന്തപുരം: ജീവിതശൈലിരോഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുമായി വികസിപ്പിച്ചെടുത്ത പോളിഹർബൽ ന്യുട്രാസ്യൂട്ടിക്കൽ കോമ്പോസിഷന്‍ കേരള സർവകലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചു.
കുടലിലെ സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ നിയന്ത്രിക്കാനും,
കുടലിലെ ഗുണകരമായ സൂക്ഷ്മജീവികളുടെ വൈവിദ്ധ്യം വർദ്ധിപ്പിക്കാനും, പൊതുവായ ആരോഗ്യം പരിപാലിക്കാനും സഹായകമാകുന്നതാണിത്. പരമ്പരാഗത ഔഷധസസ്യ അറിവും ആധുനിക ശാസ്ത്രഗവേഷണവും സംയോജിപ്പിച്ചാണ് ഈ ന്യൂട്രാസ്യൂട്ടിക്കൽ വികസിപ്പിച്ചിരിക്കുന്നത്. കേരള സർവകലാശാല
ബയോകെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ.എ. ഹെലന്റെ മേൽനോട്ടത്തിൽ, കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പിന്റെ വനിതാ ശാസ്ത്രജ്ഞയായ ഡോ.മായ ജി. പിള്ളയും
ആണ് ഈ ന്യൂട്രാസ്യൂട്ടിക്കൽ സംയുക്തമായി വികസിപ്പിച്ചെടുത്തത്.
കേന്ദ്രസർക്കാരിന്റെ ആരോഗ്യ ഗവേഷണ വകുപ്പിന്റെ (ഡി.എച്ച്.ആർ)
ധനസഹായത്തോടെ കേരള സർവകലാശാലയുടെ ബയോകെമിസ്ട്രി വകുപ്പാണ് ഗവേഷണം നടത്തിയത്. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനായി ശാസ്ത്രീയമായി തെളിയിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വികസനത്തിലേക്കുള്ള ഒരു പ്രധാന മുന്നേറ്റമാണ് ഈ കണ്ടുപിടിത്തം. ജീവിതശൈലീരോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശാസ്ത്രീയമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ
വികസനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |